എച്ച്.എസ്.ടി.ഡി.വി വിക്ഷേപണം വിജയം
ഹൈപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ സ്വന്തമാവും
ന്യൂഡൽഹി: ക്രൂയിസ് മിസൈലുകളുമായി ശത്രുകേന്ദ്രങ്ങളിലേക്ക് ശബ്ദത്തെക്കാൾ ആറിരട്ടി വേഗത്തിൽ (സെക്കൻഡിൽ 2 കിലോമീറ്റർ) കുതിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് ടെക്‌നോളജി ഡെമോൺസ്ട്രേഷൻ വെഹിക്കിൾ (എച്ച്.എസ്.ടി.ഡി.വി) ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.
യുദ്ധമുറകളിൽ ഏറ്റവും അത്യാധുനികമായ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. റഷ്യ, ചൈന, യു.എസ് എന്നിവയാണ് ഈ ശക്തി ആർജ്ജിച്ച മറ്റു രാജ്യങ്ങൾ.
പ്രതിരോധ ഗവേഷണ നിർമ്മാണ ഓർഗനൈസേഷൻ(ഡി.ആർ.ഡി.ഒ) സ്വന്തമായി വികസിപ്പിച്ച എച്ച്.എസ്.ടി.ഡി.വി ഒഡിഷയ്‌ക്കു സമീപം ബാലസോർ വീലർ ദ്വീപിലെ എ.പി.ജെ അബ്‌ദുൾ കലാം ടെസ്‌റ്റിംഗ് റേഞ്ചിൽ നിന്ന് ഇന്നലെ രാവിലെ 11.03നാണ് വിക്ഷേപിച്ചത്.
വിക്ഷേപണം മുതൽ സ്‌ക്രാംജെറ്റ് എൻജിന്റെ ജ്വലനം വരെ റഡാറുകളും ഇലക്‌ട്രോ-ഒപ്‌റ്റിക് സംവിധാനങ്ങളും ടെലിമെട്രി സ്‌റ്റേഷനുകളും വഴി നിരീക്ഷിച്ചു. 2500 ഡിഗ്രിയോളം താപനിലയിലാണ് സ്‌ക്രാംജെറ്റ് എൻജിൻ പ്രവർത്തിച്ചത്. ഹൈപ്പർ സോണിക് ഘട്ടം (ശബ്ദാതി വേഗം) നിരീക്ഷിക്കാൻ ബംഗാൾ ഉൾക്കടലിൽ കപ്പൽ സജ്ജമാക്കിയിരുന്നു.
ഹൈപ്പർസോണിക് വേഗത്തിലുള്ള വിക്ഷേപണം, സ്‌ക്രാംജെറ്റ് എൻജിന്റെ പ്രവർത്തനം,ഹൈപ്പർ സോണിക് വേഗത കൈവരിക്കൽ, താപനില തരണം ചെയ്യൽ, ഹൈപ്പർസോണിക് വേഗം ആർജിക്കൽ, വേർപിരിക്കൽ എന്നിവ ഒരു ഒറ്റയടിക്ക് വിജയകരമായെന്ന് ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ. സതീസ് റെഡ്ഢി അറിയിച്ചു.
. ഇന്ത്യ ശബ്‌ദാതി വേഗത്തിൽ വിക്ഷേപണം നടത്താൻ കഴിവുള്ള ഹൈപ്പർസോണിക് ശക്തിയായെന്ന് അദ്ദേഹം പറഞ്ഞു. ഡി.ആർ.ഡി.ഒ ശാസ്‌ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
വിക്ഷേപണം ആദ്യ ഘട്ടം:
ശബ്ദാതി വേഗം കൈവരിക്കാൻ സഹായിക്കുന്ന സ്‌ക്രാംജെറ്റ് എൻജിൻ അടങ്ങിയ എച്ച്.എസ്.ടി.ഡി.വി ക്രൂയിസ് വാഹനം അഗ്നി ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന റോക്കറ്റിൽ ഘടിപ്പിച്ചു. സ്ട്രാപ്പ് ഓൺ ബൂസ്‌റ്റർ മോട്ടോറുകൾ കത്തിച്ച് റോക്കറ്റ് കുതിക്കുന്നു.
രണ്ടാം ഘട്ടം:
30കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോൾ താപകവചങ്ങൾ വിട്ടുമാറുന്നു. ക്രൂയിസ് വാഹനം വേർപിരിയുന്നു.
അന്തരീക്ഷത്തിൽ നിന്ന് ഓക്‌സിജൻ വലിച്ചെടുത്ത് (എയർ ബ്രീത്തിംഗ് സാങ്കേതികവിദ്യ) സ്‌ക്രാംജെറ്റ് എൻജിനിലെ ഹൈഡ്രജൻ ഇന്ധനം ജ്വലിപ്പിച്ച് ക്രൂയിസ് വാഹനം ശബ്‌ദാതിവേഗം കൈവരിക്കുന്നു.
മൂന്നാം ഘട്ടം:
സ്‌ക്രാംജെറ്റ് എൻജിൻ 20 സെക്കൻഡിലധികം ജ്വലിച്ച് നിശ്ചിതപാതയിൽ ശബ്ദത്തെക്കാൾ ആറിരട്ടി വേഗത്തിൽ (സെക്കൻഡിൽ 2 കിലോമീറ്റർ വേഗം, 30 കി.മീ ഉയരത്തിൽ) സഞ്ചരിക്കുന്നു. ഈ വേഗത്തെ മാക്-6 എന്നാണ് വിശേഷിപ്പിക്കുന്നത്. മാക് അഞ്ചിനു മുകളിലാണ് ഹൈപ്പർ സോണിക്കായി പരിഗണിക്കുന്നത്.
ഹൈപ്പർ സോണിക്
2019 ഡിസംബറിൽ റഷ്യ ഹൈപ്പർ സോണിക് മിസൈൽ സേനയുടെ ഭാഗമാക്കി. വേഗം: മാക് -27(മണിക്കൂറിൽ 33000 കി.മീ. സ്പേസ് ഷട്ടിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന വേഗം മാക്-25). ഈ ആയുധശേഷി കൈവരിച്ച ആദ്യരാജ്യം.2018 മുതൽ വിജയകരമായി പരീക്ഷിച്ചിരുന്നു.
2018 ആഗസ്റ്റിൽ വിജയകരമായ ആദ്യപരീക്ഷണം.2019 ജനുവരിയിൽ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ സ്വന്തമാക്കി.സൈനിക പരേഡിൽ പ്രദർശിപ്പിച്ചു.
2020 മാർച്ചിൽ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ സ്വന്തമാക്കി. 2017ൽ പരീക്ഷണം തുടങ്ങിയിരുന്നു.
ബാലിസ്‌റ്റിക് മിസൈൽ പാത. 1200 കി.മീ ഉയരം
ഹൈപ്പർ സോണിക് ഗ്ളൈഡർ
40-100 കി.മീ. ഉയരം
ഭൗമാന്തരീക്ഷം
100 കി.മീ
വിക്ഷേപണ സ്ഥലം
ഹൈപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ പാത
ഉയരം 20-30 കി.മീ.
മിസൈൽ ലക്ഷ്യം
ബാലിസ്‌റ്റിക് മിസൈൽ ഉയർന്ന ദീർഘപാതയിൽ സഞ്ചരിക്കുന്നതിനാൽ ശത്രു തിരിച്ചറിയാനും തകർക്കാനും സാധ്യത.
ഹൈപ്പർ സോണിക് മിസൈൽ 20-30 കിലോമീറ്റർ ഉയരത്തിൽ അതിവേഗം കുതിക്കുന്നതിനാൽ റഡാറിൽ പതിയാതെ ലക്ഷ്യം കാണും