ന്യൂഡൽഹി: പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായെന്നും എന്നാൽ വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്നും മകൻ എസ്.പി ചരൺ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
മരുന്നുകളോട് നല്ലരീതിയിൽ പ്രതികരിക്കുന്നതായും ഐപാഡിൽ ക്രിക്കറ്റും ടെന്നീസും കണ്ടതായും മകൻ പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും ചരൺ നന്ദി പറഞ്ഞു. എസ്.പി.ബിയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. നേരത്തെയും എസ്.പി.ബി കൊവിഡ് മുക്തനായെന്ന് മകൻ പറഞ്ഞിരുന്നെങ്കിലും അന്ന് ഇക്കാര്യം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു. ആഗസ്റ്റ് ആദ്യവാരമാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.