sc

ന്യൂഡൽഹി: കൊവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്ക് മാസ്‌ക് അടക്കമുള്ള പ്രതിരോധമാർഗങ്ങൾ ഉറപ്പാക്കണമെന്ന ആഗസ്റ്റ് നാലിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയോ എന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കോടതി നിർദ്ദേശം നൽകി.