n-k-premachandran-differe

ന്യൂഡൽഹി: പോപ്പുലർ ഫിനാൻസിയേഴ്‌സ് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നൽകി. കേരളത്തിന് പുറത്തും ശാഖകളുള്ള സ്ഥാപനത്തിന്റെ തട്ടിപ്പു സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടത്താൻ സി.ബി.ഐയെ ചുമതലപ്പെടുത്തണം. ആയിരക്കണക്കിന് നിക്ഷേപകരുടെ 3000 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. പണം വിദേശത്തേക്ക് കടത്താൻ നീക്കമുണ്ട്. ഇതു തടയാനും നിക്ഷേപകർക്ക് തിരികെ ലഭിക്കാനും തട്ടിപ്പ് പുറത്തുകൊണ്ടു വരുന്നതിനും അടിയന്തിരമായി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു.