eia

ന്യൂഡൽഹി :കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നതിന്റെ സ്‌റ്റേ നീട്ടി കർണാടക ഹൈക്കോടതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കർണാടക ഹൈക്കോടതി അയച്ച നോട്ടീസിൽ കേസിൽ തീരുമാനം ഉണ്ടാകുന്നതുവരെ അന്തിമ വിജഞാപനം ഇറക്കരുതെന്ന് ഉത്തരവിട്ടു.

കൊവിഡ് വ്യാപനത്തിനിടയിൽ കരട് വിജ്ഞാപനത്തിന് മതിയായ പ്രചാരണം ലഭിച്ചില്ലെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയുടെ വിധി. കേന്ദ്ര സർക്കാർ തീരുമാനം പരിശോധിക്കാൻ ജുഡീഷ്യൽ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിലാണ് നടപടി. പരിസ്ഥിതി നിയമത്തിന്റെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ് കേന്ദ്ര സർക്കാർ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ബംഗളുരു പരിസ്ഥിതി ട്രസ്റ്റാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.