ന്യൂഡൽഹി : കുട്ടികളുടെ പോഷണ നിലവാരം വർദ്ധിപ്പിക്കുന്നതിന് പ്രഭാത ഭക്ഷണത്തോടൊപ്പമോ ഉച്ചഭക്ഷണത്തിനൊപ്പമോ ദിവസവും പാൽ കൂടി നൽകണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയ്ക്ക് നിർദ്ദേശം നൽകി.
1986ൽ തുടങ്ങിയ സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം 2012 മുതലാണ് വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാക്കി മാറ്റിയത്. നിലവിൽ കേരളത്തിലെ സ്‌കൂളുകളിൽ ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരുദിവസം മുട്ട/ പഴം എന്നിവ നൽകുന്നുണ്ട്.