ന്യൂഡൽഹി: തിരക്കേറിയ പാതകളിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി അതേ നമ്പറിലുള്ള മറ്റൊരു ട്രെയിൻ (ക്ലോൺ ട്രെയിൻ) സംവിധാനം രണ്ടാഴ്ചയ്ക്കുള്ളിൽ റെയിൽവേ ആരംഭിക്കും.നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ നിരീക്ഷിച്ചായിരിക്കും ഇതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് പറഞ്ഞു. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ഉടനെ പുതിയ ട്രെയിൻ സബന്ധിച്ച് വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരെ വിവരമറിയിക്കും.ഇതിനായി റിസർവേഷൻ സംവിധാനത്തിൽ മാറ്റം കൊണ്ടുവരും. ബുക്ക് ചെയ്ത അതേ ട്രെയിനിന്റെ അതേ നമ്പറിൽ തന്നെയായിരിക്കും പ്രത്യേക ട്രെയിനും ഓടുക. സ്റ്റോപ്പുകൾ യാത്രക്കാരുടെ ആവശ്യം മാനിച്ചായിരിക്കും.. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രാ സമയവും കുറവായിരിക്കും. നിലവിൽ, സ്ലീപ്പർ ക്ലാസിൽ 400, തേഡ് എ.സി.(ചെയർകാറും) 300, സെക്കൻഡ് ക്ലാസ് 100 എന്നിങ്ങനെ റിസർവേഷൻ പൂർത്തിയാകുമ്പോൾ ബുക്കിങ് അവസാനിപ്പിക്കുന്ന രീതിയാണുള്ളത്.