mullaperiyar

ന്യൂഡൽഹി : കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറിലെ ജലമല്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയിൽ. 2018ലെ പ്രളയത്തിൽ 6.65 ഘന അടി ജലം മാത്രമാണ് മുല്ലപ്പെരിയാറിൽ നിന്ന് പെരിയാറിലേക്ക് എത്തിയതെന്ന് സത്യവാങ്മൂലത്തിൽ തമിഴ്‌നാട് ചൂണ്ടിക്കാട്ടി. കാലവർഷ സമയത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്ന പൊതുപ്രവർത്തകൻ റസൽ ജോയിയുടെ ഹർജിയിലാണ് നിലപാട് വ്യക്തമാക്കിയത്.