ch

ന്യൂഡൽഹി: പാംഗോംഗ് തടാകത്തിന് വടക്ക് അൻപതോളം ചൈനീസ് സൈനികർ ഇന്ത്യൻ പോസ്‌റ്റ് പിടിക്കാനെത്തിയത് തോക്കിന് പുറമെ കുന്തങ്ങളും ഇരുമ്പു ദണ്ഡുകളുമേന്തി. സൈനിക പോസ്‌റ്റിന് സമീപത്തെത്തിയ ചൈനീസ് പട്ടാളത്തിന്റെ ഫോട്ടോ ഇന്ത്യൻ സൈനികർ പകർത്തിയപ്പോഴാണ് അവരുടെ കൈയിലെ മാരാകായുധങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ജൂണിൽ ഗാൽവൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിൽ കലാശിച്ച ഏറ്റുമുട്ടൽ സമയത്തും ചൈനീസ് പട്ടാളത്തിന്റെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നു.