vad

ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിലുള്ള സർ സയ്യാജിറാവു ജനറൽ ഹോസ്പിറ്റലിലെ കൊവിഡ് 19 എമർജൻസി വാർഡിൽ തീപ്പിടിത്തം. ആളപായമില്ല. ഇന്നലെ വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീകെടുത്തി. കൊവിഡ് രോഗികൾ അടക്കമുള്ളവരെയെല്ലാം തീപ്പിടിത്തമുണ്ടായ കെട്ടിടത്തിൽനിന്ന് സുരക്ഷിതരായി ഒഴിപ്പിച്ചു. 35 രോഗികളെയാണ് ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ചതെന്നും അവരിൽ ആർക്കും തീപ്പിടിത്തത്തിനിടെ പരിക്കേറ്റിട്ടില്ലെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി നിതിൻ പാട്ടീൽ പറഞ്ഞു. കൊവിഡ് വാർഡിലാണ് ആദ്യം തീയും പുകയും കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.