ന്യൂഡൽഹി: ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 90,000ത്തിന് അടുത്തെത്തി. 24 മണിക്കൂറിനിടെ 89,706 പേർ രോഗികളായി. 1,115 പേർ മരിച്ചു. ആകെ രോഗികൾ 43,70,129. മരണം, 73,890.
ആദ്യ കേസ് റിപ്പോർട്ട് ചെയ്ത 223ാം ദിനമാണ് രോഗികളുടെ എണ്ണം 43 ലക്ഷം കടക്കുന്നത്.
അതസമയം, രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയർന്നതായി സർക്കാർ അറിയിച്ചു. മരണ നിരക്ക് 1.7 ശതമാനമായി കുറഞ്ഞു. ഗുരുതരാവസ്ഥയിലായ 1200 രോഗികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കൊവിഡ് ഭേദമാകാനോ, രോഗം തടയാനോ, മരണനിരക്ക് കുറയ്ക്കാനോ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്ന് തെളിഞ്ഞതായി ഐ.സി.എം.ആർ. അറിയിച്ചു.
ഹരിയാന വിദ്യാഭ്യാസ മന്ത്രി കൺവർ പാലിന് കൊവിഡ്
വിവാദമായ 'ഗുജറാത്ത് ഫയൽസ്' പുസ്തകത്തിന്റെ രചയിതാവും മാദ്ധ്യമപ്രവർത്തകയുമായ റാണാ അയ്യൂബിന് കൊവിഡ്.
6,711 പേർക്ക് കൂടി യു.പിയിൽ രോഗം. 66 മരണം.
മഹാരാഷ്ട്ര പൊലീസിൽ 533 പേർക്ക് കൂടി കൊവിഡ്.