prashant-bhushan

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടിയിൽ ബി.ജെ.പി അഴിമതി നടത്തിയെന്ന് ആരോപിച്ച് നിർമോഹി അഖാഡയിലെ സന്യാസിമാർ നടത്തിയ വാർത്തസമ്മേളനത്തിന്റെ വീഡിയോ പങ്കുവച്ച് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.

രാമക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് പണിതതെന്ന വാദം ആദ്യം ഉയർത്തിയവരിലൊന്ന് ഈ സന്ന്യാസി സമൂഹമാണ്. രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി സ്വന്തം കെട്ടിടങ്ങൾ നിർമിക്കാനും സർക്കാർ രൂപീകരിക്കാനുമാണ് ചിലവഴിച്ചതെന്നും ഇതിന് തെളിവുണ്ടെന്നും സന്യാസിമാർ വെളിപ്പെടുത്തിയിരുന്നു. അയോദ്ധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നിരവധിപ്പേരുടെ നിഗൂഢ മരണത്തെക്കുറിച്ച് ചർച്ചചെയ്യണമെന്നും തങ്ങൾ ബി.ജെ.പിയെപ്പോലെ പണത്തിനുവേണ്ടിയല്ല രാമനെ സ്‌നേഹിക്കുന്നതെന്നും സന്യാസിമാർ പറഞ്ഞു.