prashant-bhushan

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി ഒക്ടോബർ 12ന് പരിഗണിക്കാനായി മാറ്റി. കേസിൽ അമിക്കസ് ക്യൂറിയാകണമെന്ന് അഭ്യർത്ഥിച്ച് അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്. 2009ൽ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചുവെന്നതാണ് ഭൂഷണെതിരെയുള്ള കുറ്റം.