arnab-and-tharoor

ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അർണാബ് ഗോസ്വാമിയുടെ ചാനൽ തനിക്കെതിരെ നൽകുന്ന അപകീർത്തികരമായ റിപ്പോർട്ടുകൾക്കെതിരെ ശശി തരൂർ എം.പി ഡൽഹി ഹൈക്കോടതിയിൽ പരാതി നൽതി. തരൂരിനെതിരെ അർണബ് നടത്തുന്ന അധിക്ഷേപകരമായ പരാമർശങ്ങൾ കർശനമായി ഒഴിവാക്കണമെന്ന് നിർദേശിച്ച കോടതി അർണാബിന് നോട്ടീസ് അയച്ചു.

ക്രിമിനൽ കേസുകളിൽ സമാന്തര വിചാരണ നടത്തുന്നതിൽ നിന്ന് മാദ്ധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണം പുരോഗമിക്കുന്ന ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാദ്ധ്യമങ്ങൾ അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്തണം. വിചാരണയുടെയും തെളിവുകളുടെയും പവിത്രത മനസിലാക്കുകയും മാനിക്കപ്പെടുകയും വേണമെന്നും കോടതി അറിയിച്ചു. കേസിൽ മാദ്ധ്യമ വിചാരണ പാടില്ലെന്ന് 2017 ൽ കോടതി ഉത്തരവിട്ടിട്ടും അർണാബ് തരൂരിനെതിരെ അപകീർത്തികരമായ വാർത്തകൾ നൽകുന്നത് തുടരുകയാണെന്നും തരൂരിനായി ഹാജരായ കപിൽ സിബൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.