ramdas-athawale

ന്യൂഡൽഹി:നടി കങ്കണ റണൗട്ടിനെ വസതിയിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.

സിനിമയിൽ നിൽക്കുന്നിടത്തോളം കാലം രാഷ്ട്രീയത്തിൽ ചേരാൻ താത്പര്യമില്ലെന്ന് കങ്കണ പറഞ്ഞതായും അവർ ബി.ജെ.പിയിലോ ആർ.പി.ഐയിലോ ചേരാൻ ആഗ്രഹിച്ചാൽ സ്വാഗതം ചെയ്യുമെന്നും രാംദാസ് അത്താവലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസം ശിവസേന എം.പി ഭീഷണിപ്പെടുത്തി എന്ന ആരോപണത്തിൽ കങ്കണയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരുന്നു.