ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ അമാൽട്ട ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം മൂലം നാലു കൊവിഡ് രോഗികൾ മരിച്ചതായി പരാതി.
ഏഴ് മണിക്കൂറോളം രോഗികൾ ഓക്‌സിജൻ ലഭിക്കാതെ വലഞ്ഞതായാണ് വിവരം. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും നാലുപേരും മരിച്ചു. ഇക്കാര്യം സർക്കാർ നിഷേധിച്ചു. ദിവസം അൻപത് ടൺ ഓക്സിജൻ സിലിണ്ടറുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ വാദം. സംഭവം അന്വേഷിക്കുമെന്നും ആശുപത്രിയിലേക്ക് 400 സിലിണ്ടറുകൾ നൽകിയിരുന്നതായും ഇതിൽ 200 എണ്ണം ഉപയോഗിച്ചതായും ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എം.പി. ശർമ അറിയിച്ചു.