covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു. ഇന്നലെ 96,551 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികൾ 45,62,414 ആയി ഉയർന്നു. ഇന്നലെ മാത്രം 1209 മരണം. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ മരണം 76,271.

ഇതുവരെ രോഗമുക്തി നേടിയത് 35,42,663 പേർ. രോഗമുക്തി നിരക്ക് 77. 65 ശതമാനം.

കേന്ദ്ര മന്ത്രി സുരേഷ് അംഗാഡിക്ക് കൊവി‌ഡ്

ഒഡീഷ വനിതാ ശിശുഷേമ മന്ത്രി തുക്കുനി സാഹുവിന് കൊവിഡ്.

യു.പി. ജയിൽ മന്ത്രി ജ‌യ്‌കുമാർ സിംഗ് ജയ്‌കിക്ക് രോഗം.

ബോളിവുഡ് താരം അഫ്താബ് ശിവദാസെനിക്ക് കൊവിഡ്.

പുനെയിൽ പ്രതിദിന രോഗികൾ 4935. മരണം 8. ആകെ 2,11,225 രോഗികൾ. ആകെ മരണം 4,881.

ഒഡിഷയിൽ 3996 രോഗികൾ.

 ഡൽഹിയിൽ 4,266 പുതിയ രോഗികൾ. 21 മരണം.

യു.പിയിൽ 7,103 കേസുകൾ. 76 മരണം.