ന്യൂഡൽഹി: മലയാളി യുവാവിനെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഹരിപ്പാട് മണ്ണാറശാല ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിജയ് കുമാറിന്റെ മകൻ വൈശാഖാണ് (30) മരിച്ചത്.
ലോക്ക് ഡൗൺ സമയത്ത് നഷ്‌ടമായ ഹോട്ടൽ ജോലിയിൽ തിരികെ കയറാമെന്ന പ്രതീക്ഷയിൽ ഇയാൾ സെപ്‌തംബർ 3നാണ് നാട്ടിൽ നിന്ന് ഡൽഹിയിലെത്തിയത്. എന്നാൽ ജോലി ശരിയായില്ല. അതിന്റെ നിരാശയിൽ ആത്മഹത്യാ സൂചന നൽകി സുഹൃത്തുക്കൾക്ക് ചില വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഹരിപ്പാട് പൊലീസ് വഴി ഡൽഹി പൊലീസിനെ വിവരം അറിയിച്ചു. വൈശാഖ് താമസിച്ച ഹോട്ടൽ കണ്ടെത്തി പൊലീസ് മുറി തുറന്ന് പരിശോധിച്ചപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.