ന്യൂഡൽഹി: കെ.ടി. ജലീലിനെതിരെ നടക്കുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ഗൂഢാലോചനയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്നലെ നടന്ന പി.ബി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ നടപടികളോട് സഹകരിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ പി.ബി യോഗത്തിൽ സംസ്ഥാന ഘടകവും റിപ്പോർട്ടിലും കെ.ടി. ജലീലിനെ പിന്തുണച്ചുള്ള നിലപാടാണ് സ്വീകരിച്ചത്. മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസും ബി.ജെ.പിയുമാണെന്നും സംസ്ഥാന ഘടകം വിശദീകരിച്ചു.