ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് എന്നിവർക്കെതിരെ ഡൽഹി കലാപത്തിൽ ഗൂഢാലോചനക്കുറ്റം ആരോപിച്ച് ഡൽഹി പൊലീസിന്റെ കുറ്റപത്രം.
കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ജെ.എൻ.യു വിദ്യാർത്ഥികളായ ദേവാഗംന കലിത, നതാഷ നർവാൾ, ജാമിയ മിലിയ സർവകലാശാലാ വിദ്യാർത്ഥി ഗുൽഫിഷ ഫാത്തിമ എന്നിവരുടെ കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കളുടെ പേരുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വിദഗ്ദ്ധൻ ജയതി ഘോഷ്, ഡൽഹി സർവകലാശാലാ പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂർവ്വാനന്ദ്, സംവിധായകൻ രാഹുൽ റോയ് എന്നിവരുടെ പേരുകളുമുണ്ട്.