ന്യൂഡൽഹി: കൊവിഡ് മുക്തനായ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പ്രവേശിപ്പിച്ചത്. അമിത് ഷായ്ക്ക് ശ്വാസതടസമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമ്പൂർണ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എയിംസ് അറിയിച്ചു.