nidheesh-kumar-modi

ന്യൂഡൽഹി: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻ.ഡി.എ സഖ്യത്തിന്റെ മുഖമാണ് നിതീഷ് കുമാറെന്നും സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്കെത്തിക്കുന്നതിൽ നിതീഷിന് മുഖ്യ പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ മൂന്ന് പെട്രോളിയം പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി മികച്ച പ്രവർത്തനങ്ങളാണ് ബിഹാർ സർക്കാർ കാഴ്ചവച്ചത്. നല്ല ഭരണാധികാരിയാണ് നിതീഷ്. ബിഹാറിൽ തുടർന്നും മികച്ച ഭരണം ഉറപ്പാക്കേണ്ടതുണ്ട്. ജെ.ഡി.യു നേതാവിന്റെ 15 വർഷത്തെ ഭരണമികവ് ഇനിയും തുടരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ പരോക്ഷവിമർശനമുന്നയിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.