
ന്യൂഡൽഹി: അമേരിക്കയിലായതിനാൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയും രാഹുൽഗാന്ധിയും ഇന്ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽ പാർലമെന്റിൽ എത്തില്ല. സോണിയ പതിവ് വൈദ്യപരിശോധനയ്ക്കായാണ് ശനിയാഴ്ച പോയത്. കൊവിഡ് സാഹചര്യം കാരണം മാറ്റിച്ചതായിരുന്നു. രണ്ടാഴ്ച കഴിഞ്ഞേ മടങ്ങൂ. രാഹുൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ തുടർച്ചയായി പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.