benni-behnan

ന്യൂഡൽഹി: മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കാനുള്ള സി.പി.എം പി.ബി തീരുമാനം പാർട്ടിയുടെ ജീർണത വ്യക്തമാക്കുന്നുവെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ തടവറയിലാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഖുറാൻ കൊണ്ട് വന്നതിനല്ല, സ്വർണക്കടത്തു കേസിലാണ് ജലീലിനെ ഇ.ഡി ചോദ്യം ചെയ്തതെന്ന് യെച്ചൂരി ഓർക്കണമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.