ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ്. ഞായറാഴ്ച രാത്രി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ പരിശോധന നടത്തുകയായിരുന്നു.
കല്യാൺ സിംഗിന് കൊവിഡ്
മുൻ യു.പി മുഖ്യമന്ത്രിയും മുൻ രാജസ്ഥാൻ ഗവർണറുമായ കല്യാൺ സിംഗിനും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ലക്‌നൗ എസ്.ജി.പി.ജി.ഐ ആശുപത്രിയിൽ ചികിത്സയിലാണ്.