covid-in-india

ന്യൂഡൽഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 50ലക്ഷം പിന്നിടവെ, ആശ്വാസമായി രോഗമുക്തിയിൽ ഇന്ത്യ ആഗോളതലത്തിൽ രണ്ടാമതെത്തി. ബ്രസീലിനെ മറികടന്നാണിത്. രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും അമേരിക്കയാണ് ലോകത്ത് ഒന്നാമത്.

തിങ്കളാഴ്ച 81,911 പുതിയ രോഗികളാണ് രാജ്യത്തുണ്ടായത്. 1054 മരണം. തുടർച്ചയായ അഞ്ചുദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികൾ 90,000ത്തിന് താഴെയെത്തുന്നത്.

ആകെ മരണം 81000 പിന്നിട്ടു.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 78.28 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,292 പേർ സുഖംപ്രാപിച്ചു. ആകെ രോഗമുക്തർ 38,59,399. സുഖംപ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വർദ്ധിച്ച് 28 ലക്ഷം കവിഞ്ഞു.

മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ആകെ രോഗമുക്തരുടെ 60 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് 40 ലക്ഷത്തോളം പേർ കൊവിഡ് നിരീക്ഷണത്തിലാണെന്ന് കേന്ദ്രമന്ത്രി അശ്വനിചൗബേ രാജ്യസഭയെ അറിയിച്ചു. സെപ്തംബർ 10 വരെ 5.4 കോടി സാമ്പിളുകൾ പരിശോധിച്ചു.

 മിസോറമിൽ ആരോഗ്യസെക്രട്ടറിക്ക് കൊവിഡ്