ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ജൂലായ് കാലയളവിൽ ജി.എസ്.ടി നഷ്ടപരിഹാര ഇനത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് 1.51 ലക്ഷം കോടി രൂപ നൽകാനുണ്ടെന്ന് ധനസഹമന്ത്രി അനുരാഗ്‌സിംഗ് താക്കൂർ രാജ്യസഭയിൽ അറിയിച്ചു. കേരളത്തിനുള്ള കുടിശിക 7,077 കോടി രൂപയാണെന്നും എളമരം കരീമിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി അറിയിച്ചു. ഫണ്ടിന്റെ ലഭ്യതപ്രകാരം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യും.