ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിഹാറിൽ എയിംസ് അനുവദിക്കാൻ കേന്ദ്ര മന്ത്രി സഭാ തീരുമാനം. പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം ദർഭംഗയിലാണ് എയിംസ് സ്ഥാപിക്കുക. പുതിയ എയിംസിനായി ഡയറക്ടർ തസ്തിക സൃഷ്ടിക്കാനും അംഗീകാരം നൽകി.1264 കോടി രൂപാ ചെലവിൽ 48 മാസത്തിനുള്ളിൽ എയിംസ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 100 എം.ബി.ബി.എസ്. സീറ്റുകളും 60 ബി.എസ്.സി നഴ്‌സിംഗ് സീറ്റുകളും ഉണ്ടാകും. 750 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും 1520 സൂപ്പർ സ്പെഷ്യാലിറ്റി വകുപ്പുകളും സജ്ജമാക്കും.