parliament-

ന്യൂഡൽഹി: കേന്ദ്രസർക്കാർ കർഷകവിരുദ്ധ ഓർഡിനൻസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എം.പിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു സി.പി.എം രാജ്യസഭാ നേതാവ് എളമരം കരീം, എം.വി.ശ്രേയാംസ്‌കുമാർ, ബിനോയ് വിശ്വം, കെ.സോമപ്രസാദ്, കെ.കെ.രാഗേഷ് തുടങ്ങിയവർ പ്രതിഷേധിച്ചത്.