ന്യൂഡൽഹി: എം.പിമാരുടെ ശമ്പളം 30ശതമാനം കുറവു വരുത്തുന്നത് നടപ്പിലാക്കാൻ കൊണ്ടുവന്ന സാലറി, അലവൻസ്,പെൻഷൻ ഒഫ് എംപീസ് ഭേദഗതി ബിൽ ലോക്‌സഭ ശബ്‌ദവോട്ടോടെ പാസാക്കി. ശമ്പളത്തിൽ 35 ശതമാനം കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ അംഗം സൗഗത റോയ് കൊണ്ടുവന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി എന്നിവർക്കൊപ്പം എം.പിമാരുടെ വേതനത്തിലും കുറവു വരുത്താൻ സർക്കാർ തീരുമാനിച്ചത്. അതേസമയം മണ്ഡല വികസനത്തിന് ഉപയോഗിച്ചിരുന്ന എം.പി ഫണ്ട് നിറുത്തലാക്കിയത് നീതികേടാണെന്ന് ബില്ലിന്റെ ചർച്ചയ്‌ക്കിടെ പ്രതിപക്ഷ എം.പിമാർ ചൂണ്ടിക്കാട്ടി.