ന്യൂഡൽഹി: കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്ക്കും ഡൽഹി ബി.ജെ.പി അദ്ധ്യക്ഷനും കൊവിഡ്. വീട്ടിലെ ജോലിക്കാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസവരാജിന് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളില്ലായിരുന്നു.
ഡൽഹി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അദേഷ് കുമാർ ഗുപ്തയ്ക്ക് രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ സംസ്ഥാന ബി.ജെ.പി ഓഫീസിലെ നിരവധി പേർക്ക് രോഗം കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.