ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഫെബ്രുവരി ഒന്നുമുതൽ ആഗസ്റ്റ് 15വരെ ഗൾഫ്, കിഴക്കേഷ്യൻ രാജ്യങ്ങളിൽ 5286 ഇന്ത്യക്കാർ മരിച്ചെന്ന് ലോക്‌സഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരിച്ചത് സൗദി അറേബ്യയിലാണ് (2360). അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണമുണ്ടായിരുന്നെങ്കിലും മരിച്ചവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ വിവിധ എംബസികളുടെ സഹായത്തോടെ വിദേശകാര്യ മന്ത്രാലയം എല്ലാ നടപടികളും സ്വീകരിച്ചു. 1807 മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.
നമ്പർ രാജ്യം മരണക്കണക്ക് ഇന്ത്യയിലെത്തിച്ച ഭൗതിക ശരീരം
1 ബഹ്റൈൻ 176 64
2 ചൈന 20 6
3 ഇറാൻ 2 1
4 ജപ്പാൻ 14 7
6 ദക്ഷിണ കൊറിയ 5 0
7 കുവൈറ്റ് 694 356
8 ഒമാൻ 336 163
9 ഖത്തർ 238 148
10 സൗദി 2360 357
11 യു.എ.ഇ 1441 705
ആകെ 5286 1807