balli-prasad

ന്യൂഡൽഹി: ആന്ധ്രയിലെ വൈ.എസ്.ആർ.കോൺഗ്രസ് നേതാവും തിരുപ്പതി മണ്ഡലത്തിൽ നിന്നുള്ള എം.പിയുമായ ബല്ലി ദുർഗ പ്രസാദ് റാവു കൊവിഡ് ബാധിച്ച് മരിച്ചു. 64 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മുൻ മന്ത്രിയും മുൻ ടി.ഡി.പി നേതാവുമാണ്. കന്യാകുമാരിയിൽ നിന്നുള്ള കോൺഗ്രസ് എം.പി എച്ച്.വസന്തകുമാറിന് ശേഷം കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ പാർലമെന്റ് അംഗമാണ് റാവു.