ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഇസ്രായേലിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിക്കിടന്ന സ്ത്രീകളുൾപ്പെടയുള്ള 12 മലയാളികൾക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി ഇടപെട്ട് യാത്രാ സൗകര്യമൊരുക്കി. ഇസ്രയേലിൽ ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് എത്തിയില്ലെങ്കിൽ ഇവർക്ക് ജോലി നഷ്‌ടപ്പെടുമായിരുന്നു. ഇക്കാര്യം കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയെ ധരിപ്പിച്ചാണ് പരിഹാരമുണ്ടാക്കിയത്. മന്ത്രിയുടെ നിർദേശപ്രകാരം എയർ ഫ്രാൻസ് വിമാനത്തിൽ മുംബയിൽ നിന്നും ഇസ്രായേലിലേക്ക് പോകാൻ അനുമതി നൽകി.