india-china

ന്യൂഡൽഹി: പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും അടക്കം പ്രമുഖ വ്യക്തികളെ ചൈനീസ് കമ്പനി സെൻഹുവ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുന്നുവെന്ന ആരോപണം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ദേശീയ സൈബർ സുരക്ഷാ കോ-ഓർഡിനേറ്റർ അദ്ധ്യക്ഷനായ വിദഗ്‌ദ്ധ സമിതിയെ നിയോഗിച്ചു. ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നും നിയമ ലംഘനമുണ്ടോ എന്നും പരിശോധിച്ച് ഒരു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. വിഷയം എം.പിമാരായ കെ.സി. വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ഉന്നയിച്ചിരുന്നു. സർക്കാർ ചൈനീസ് എംബസിയിൽ നിന്ന് വിശദീകരണം ചോദിച്ചതായും അറിയുന്നു. രാജ്യസുരക്ഷാ ഭീഷണിയുണ്ടോ എന്ന് പരിശോധിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെ നിയോഗിച്ചിട്ടുണ്ട്.