supreme-court

ന്യൂഡൽഹി: അച്ചടി,​ ഇലക്ട്രോണിക് മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് മുൻപ് ഡിജിറ്റൽ മാദ്ധ്യമങ്ങൾക്ക് കടിഞ്ഞാണിടണമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.

സിവിൽ സർവീസിലേക്ക് മുസ്ലിങ്ങൾ കൂടുതലായി എത്തുന്നത് യു.പി.എസ്.സി. ജിഹാദ് ആണെന്ന് ആരോപിച്ച് സുദർശൻ ടി.വി സംപ്രേഷണം ചെയ്ത വാർത്താ പരിപാടിക്ക് എതിരായ ഹർജിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ ഈ നിർദ്ദേശം. വാട്‌സാപ്പ്, ട്വിറ്റർ, ഫെയ്‌സ്ബുക്ക് തുടങ്ങിയ ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ വാർത്തകൾ ചുരുങ്ങിയ സമയത്തിൽ വലിയ വിഭാഗം ജനങ്ങളിൽ എത്തുന്നു എന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയംതകോടതിയിൽ വ്യക്തമാക്കി.

ഉത്തരവാദപ്പെട്ട മാദ്ധ്യമ പ്രവർത്തനവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാൻ കോടതി ഉത്തരവുകളും നിയമങ്ങളുമുണ്ട്. പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിലവിൽ നിയമങ്ങളുണ്ട്. മുഖ്യധാര മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ മാർഗരേഖ വേണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.