ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് ദൗത്യ പ്രകാരം ഈമാസം 13 വരെ 14.12 ലക്ഷത്തിലേറെ പേരെ ഇന്ത്യയിലെത്തിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. ഇതിൽ 8.84ലക്ഷം പേർ യു.എ.ഇ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. അതിൽ 1.89 ലക്ഷം പേരും കേരളത്തിലേക്കാണ് വന്നതെന്നും എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
12.13 ലക്ഷം പേരെ വിമാനമാർഗമാണ് എത്തിച്ചത്. ശ്രീലങ്ക, മാലിദ്വീപ്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നായി 3,978 പേർ കടൽമാർഗം വന്നു. നേപ്പാൾ, പാകിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് റോഡ് മാർഗം 1.29 ലക്ഷം പേരെ കൊണ്ടുവന്നു.