ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകൻ രാജ്‌ദീപ് സർദേശായിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ. സർദേശായിയുടെ ട്വീറ്റുകളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അഭിഭാഷകൻ ഓംപ്രകാശ് പരീക്കറിന്റെ ഹർജിയിൽ അറ്റോണി ജനറൽ ഇതിനെ പിന്തുണയ്ക്കണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിന്മേലാണ് കെ.കെ. വേണുഗോപാൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സർദേശായിയുടെ ട്വീറ്റുകൾ ഗൗരവ സ്വഭാവത്തിലുള്ളതല്ലെന്നും സുപ്രീംകോടതിയുടെ അന്തസിന് കോട്ടം തട്ടുന്നതല്ലെന്നും മറുപടിയിൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.