ന്യൂഡൽഹി: കൊവിഡിന്റെ പശ്‌ചാത്തലത്തിൽ ഗോവയിൽ അടുത്ത മാസം നടക്കേണ്ടിയിരുന്ന 36-ാമത് ദേശീയ ഗെയിംസ് മാറ്റിവച്ചു.
ഒക്‌ടോബർ 20മുതൽ നവംബർ നാലുവരെയാണ് ഗെയിംസ് നിശ്‌ചയിച്ചിരുന്നത്. ഗെയിംസിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 97.80 കോടി രൂപയുടെ കേന്ദ്ര സഹായം ഗോവ സർക്കാരിന് അനുവദിച്ചതായി കായിക സഹമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു.