ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കുന്നതിന് പകരം കേന്ദ്രസർക്കാർ ഇരകൾക്കെതിരെ നടപടി സ്വീകരിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹി കലാപകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപത്തിന്റെ യഥാർത്ഥ പ്രതികൾ പുറത്ത് വിലസി നടക്കുകയാണ്. കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു