ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണത്തിൽ കേന്ദ്രസർക്കാരിന്റെ കൈവശമുള്ളത് തെറ്റായ കണക്ക്. മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ലോക് സഭയിൽ നൽകിയ മറുപടിയിൽ അപകടത്തിൽ മരിച്ചത് 18പേരാണെന്ന് പറയുന്നു. ദുരന്തത്തിൽ പൈലറ്റും സഹ പൈലറ്റും അടക്കം 21 പേരാണ് മരിച്ചത്. മറുപടിയിലെ തെറ്റ് ചൂണ്ടിക്കാട്ടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.