med

ന്യൂഡൽഹി: ചൈനയിൽ നിന്ന് മരുന്ന്, കീടനാശിനി തുടങ്ങിയവയുടെ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി കുറയ്‌ക്കാനും രാജ്യത്ത് ഉൽപാദനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് അഞ്ചു വർഷത്തിനുള്ളിൽ 25,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. കേന്ദ്ര കെമിക്കൽ മന്ത്രാലയം ഇതുസംബന്ധിച്ച നിർദ്ദേശം ധനമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. മരുന്നുകളുടെയും കീടനാശിനികളുടെയും നിർമ്മാണത്തിനും മറ്റുചില വ്യവസായങ്ങൾക്കും ഒഴിവാക്കാനാകാത്ത 75ഓളം രാസവസ്‌തുക്കൾ ചൈനയിൽ നിന്നാണ് വരുന്നത്. ഇവ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ 10 ശതമാനം ഇൻസെന്റീവ് നൽകുന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രോത്‌സാഹന പദ്ധതി.