ന്യൂഡൽഹി: രാജ്യം സാമൂഹ്യ വ്യാപന ഘട്ടത്തിലാണെന്ന് കേന്ദ്രം സമ്മതിക്കണമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ. ഡൽഹിയിലും രാജ്യത്തെ മറ്റു ഭാഗങ്ങളിലും ഇത്രയും വലിയ തോതിൽ കൊവിഡ് കേസുകൾ ഉയരുമ്പോൾ സാങ്കേതികത്വത്തിൽ തട്ടി നിൽക്കാതെ അതു സാമൂഹികവ്യാപനമാണെന്ന് അംഗീകരിക്കണമായിരുന്നു. ഐ.സി.എം.ആറിനോ കേന്ദ്രസർക്കാരിനോ മാത്രമേ ഇതു പ്രഖ്യാപിക്കാനാവൂ എന്നും ഡൽഹിയിൽ സാമൂഹ്യവ്യാപനമുണ്ടെന്ന് ഉറപ്പിച്ച് പറയാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.