vaccancy-for-doctors

ന്യൂഡൽഹി: ഈ അദ്ധ്യയന വർഷം മുതൽ മെഡിക്കൽ പി.ജി കോഴ്‌സുകളിൽ (എം.ഡി/എം.എസ്) മൂന്ന് മാസത്തെ ജില്ലാ ആശുപത്രി സേവനം നിർബന്ധമാക്കി കേന്ദ്രം.മൂന്ന് വർഷത്തെ പി.ജി കോഴ്‌സിൽ മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളിൽ ഏതെങ്കിലും ഒന്നിൽ നിർബന്ധമായും മൂന്ന് മാസം ജില്ലാ ആശുപത്രികളിൽ സേവനം അനുഷ്ഠിക്കണം. മെഡിക്കൽ കോളേജുകളിലും സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിലും അടക്കം നിയമം ബാധകമാണ്.

ജില്ലാ ആശുപത്രികളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, പി.ജി. വിദ്യാത്ഥികൾക്ക് ജില്ലാ ആരോഗ്യ കേന്ദ്രങ്ങളുടെ സ്വഭാവങ്ങൾ മനസിലാക്കാൻ അവസരം നൽകുക, ഭാവിയിൽ മെഡിക്കൽ കോളേജുകളിൽ പി.ജിസീറ്റിൽ വർദ്ധനവുണ്ടാക്കുക തുടങ്ങിയവയാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യം.നിലവിൽ പി.ജി മെഡിക്കൽ കോഴ്‌സിന് ആറ് മാസത്തെ ഗ്രാമീണ സേവനം നിർബന്ധനമാണ്. പി.ജി പഠനത്തിന് ശേഷം ഒരു വർഷം സീനിയർ റസിഡന്റ് ആയി മെഡിക്കൽ കോളേജുകളിലടക്കം സ്റ്റൈഫന്റോടെ ജോലി ചെയ്താൽ മാത്രമേ അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തികയിലേക്ക് അപേക്ഷിക്കാനാവൂ.