ന്യൂഡൽഹി: ലൈഫ് മിഷൻ പദ്ധതിക്ക് യു.എ.ഇയിലെ റെഡ് ക്രസന്റിന്റെ സഹായം സ്വീകരിക്കുന്നതിൽ കേരളം അനുമതി ചോദിച്ചിട്ടില്ലെന്ന് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് ഒരു പദ്ധതിശുപാർശയും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കി. കെ. മുരളീധരന്റെ ചോദ്യത്തിനാണ് മന്ത്രി ലോക്സഭയിൽ രേഖാമൂലം മറുപടി നൽകിയത്.
ലൈഫ് മിഷൻ പദ്ധതിയിൽ വിദേശസഹായം സ്വീകരിക്കുന്നതിന് കേരള സർക്കാർ അനുമതി വാങ്ങിയിട്ടില്ലെന്നു നേരത്തെ വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.