v-muraleedharan

ന്യൂഡൽഹി: രാജ്യസഭ പാസാക്കിയ കർഷക ബില്ലുകളിൽ ആശങ്കപ്പെടുന്ന ഇടനിലക്കാരുടെ വക്താക്കളായാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

ബില്ലുകളുടെ പേരിൽ കർഷകർക്ക് ആശങ്കയില്ല. കേരളത്തിൽ സി.പി.എം ബില്ലിനെതിരെ പ്രതിഷേധിക്കുന്നത് എന്തിനെന്നും മനസിലാകുന്നില്ല. കേരളത്തിൽ നിലവിലുള്ള നിയമം റദ്ദാക്കായിയെന്ന് പറഞ്ഞാണ് സമരം.നിയമം വന്നാൽ സംസ്ഥാനത്ത് നാളികേരമടക്കം ഏത് ഉൽപ്പന്നവും ഏതു സ്ഥലത്തും വിൽക്കാനാവും.

രാജ്യസഭയിൽ ഉപാദ്ധ്യക്ഷന്റെ മേശപ്പുറത്ത് കയറി നിന്ന് മൈക്ക് വലിച്ചൊടിച്ചതടക്കം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്‌തവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. അതിന് ശേഷം പുറത്തു പോകാൻ കൂട്ടാക്കാതെ സഭാ നടപടി തടസപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. .കുപ്രചരണങ്ങൾ ജനം തിരിച്ചറിയും.കെ.കെ. രാഗേഷ് എം..പി മാർഷലുകളെ ആക്രമിക്കുകയായിരുന്നു. എന്നിട്ട് ,തന്നെ ആക്രമിച്ചെന്ന് പരാതി പറയുന്നതിൽ കാര്യമില്ലെന്നും വി. മുരളീധരൻ പറഞ്ഞു.

ക​ർ​ഷ​ക​ ​സ​മ​ര​ത്തി​ന് 5​ ​ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ​ ​പി​ന്തുണ

ന്യൂ​ഡ​ൽ​ഹി​:​ ​പാ​ർ​ല​മെ​ന്റ് ​പാ​സാ​ക്കി​യ​ ​ക​ർ​ഷ​ക​ ​ബി​ല്ലു​ക​ൾ​ക്കെ​തി​രെ​ ​അ​ഖി​ലേ​ന്ത്യ​ ​കി​സാ​ൻ​സം​ഘ​ർ​ഷ് ​കോ​ ​ഒാ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​ ​സെ​പ്തം​ബ​ർ​ 25​ന് ​ന​ട​ത്തു​ന്ന​ ​പ്ര​തി​ഷേ​ധ​ദി​ന​ത്തി​ന് ​അ​ഞ്ച് ​ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​പ്ര​തി​ഷേ​ധ​ത്തി​നു​ ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​എ​ല്ലാ​ ​ഘ​ട​ക​ങ്ങ​ളും​ ​രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ​സി.​പി.​എം,​ ​സി.​പി.​ഐ,​ ​സി.​പി.​ഐ.​ ​എം.​എ​ൽ​–​ലി​ബ​റേ​ഷ​ൻ,​ ​ഫോ​ർ​വേ​ഡ് ​ബ്ലോ​ക്ക്,​ആ​ർ.​എ​സ്.​പി​ ​എ​ന്നീ​ ​പാ​ർ​ട്ടി​ക​ൾ​ ​ആ​ഹ്വാ​നം​ ​ചെ​യ്തു.​ ​രാ​ജ്യ​ത്തി​ന്റെ​ ​ഭ​ക്ഷ്യ​സു​ര​ക്ഷ​ ​ത​ക​ർ​ക്കു​ന്ന​ ​ബി​ല്ലു​ക​ൾ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​സീ​താ​റാം​ ​യെ​ച്ചൂ​രി,​ ​ഡി.​രാ​ജ,​ ​ദീ​പാ​ങ്ക​ർ​ ​ഭ​ട്ടാ​ചാ​ര്യ,​ ​ദേ​ബ​ബ്ര​ത​ ​ബി​ശ്വാ​സ്,​ ​മ​നോ​ജ് ​ഭ​ട്ടാ​ചാ​ര്യ​ ​എ​ന്നി​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ല്ല് ​രാ​ഷ്‌​ട്ര​പ​തി മ​ട​ക്ക​ണം​:​ ​സി.​പി.​എം

ന്യൂ​ഡ​ൽ​ഹി​:​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​പാ​സാ​ക്കി​യ​ ​കാ​ർ​ഷി​ക​ ​ബി​ല്ലു​ക​ൾ​ ​രാ​ജ്യ​സ​ഭ​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ 111​–ാം​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​മ​ട​ക്കി​ ​അ​യ​യ്ക്ക​ണ​മെ​ന്ന് ​രാ​ഷ്ട്ര​പ​തി​യോ​ട് ​സി.​പി.​എം​ ​പോ​ളി​റ്റ്ബ്യൂ​റോ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ബി​ല്ലി​നെ​തി​രെ​ ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷ​ക​ളെ​ല്ലാം​ ​അ​ണി​നി​ര​ന്ന​തി​നാ​ൽ​ ​സ​ർ​ക്കാ​രി​ന് ​ഭൂ​രി​പ​ക്ഷ​മി​ല്ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പാ​ർ​ല​മെ​ന്റ​റി​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും​ ​വോ​ട്ടെ​ടു​പ്പി​നു​ള്ള​ ​എം.​പി​മാ​രു​ടെ​ ​അ​വ​കാ​ശ​ങ്ങ​ളും​ ​അ​ട്ടി​മ​റി​ച്ച് ​സ​ർ​ക്കാ​ർ​ ​തി​ര​ക്കി​ട്ട് ​ബി​ല്ലു​ക​ൾ​ ​പാ​സാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും​ ​പി.​ബി​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.
ബി​ല്ലു​ക​ൾ​ക്കെ​തി​രാ​യ​ ​ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ​ 25​ന് ​ന​ട​ത്തു​ന്ന​ ​അ​ഖി​ലേ​ന്ത്യ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​സി.​പി.​എം​ ​പി​ന്തു​ണ​യ്ക്കും.