ന്യൂഡൽഹി: കൊച്ചുവേളിയിൽ നിന്ന് ഗോഹട്ടിയിലേക്ക് സ്‌പെഷ്യൽ ട്രെയിനിന് അനുമതി നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പിയെ റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ള മലയാളികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ട്രെയിൻ പ്രയോജനപ്പെടും. കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന 12 ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ്പ് നിറുത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.