ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും 90,000 (93,356) കടന്നു. രോഗമുക്തി നിരക്ക് 80.12 ശതമാനം. ആകെ രോഗമുക്തരുടെ എണ്ണം 44 ലക്ഷത്തോളം ആയി. 12 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. പുതുതായി രോഗ മുക്തി നേടിയവരിൽ 79 ശതമാനം പേരും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 86,961 പുതിയ കേസുകളാണ്. മഹാരാഷ്ട്രയിൽ മാത്രം ഇരുപതിനായിരത്തിലേറെ പേർക്കും ആന്ധ്രാപ്രദേശിൽ എണ്ണായിരത്തിലേറെ പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1130 പേർ മരിച്ചു.
ആകെ രോഗികൾ 55 ലക്ഷം കടന്നു. മരണം 89,000.
മഹാരാഷ്ട്രയിൽ 455 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡൽഹിയിലും യു.പിയിലും മരണം 5000 കടന്നു. ഇന്നലെ 2548 പുതിയ രോഗികളും 32 മരണവും റിപ്പോർട്ട് ചെയ്തു.
കർണാടക - 7339, ഒഡിഷ - 4242, തെലങ്കാന - 1302, ബിഹാർ - 1314 എന്നിങ്ങനെ പുതിയ രോഗികൾ.