ന്യൂഡൽഹി: ലോക്ഡൗൺ മൂലം ആറുമാസത്തോളം അടച്ചിട്ടിരുന്ന ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ തുറന്നു. ആഗ്ര കോട്ടയിലും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചുതുടങ്ങി. ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രം കർശന സുരക്ഷ മുൻകരുതലോടെ പ്രവേശനം അനുവദിക്കും. താജ്മഹലിൽ ദിവസവും 5000 പേർക്ക് മാത്രമായിരിക്കും പ്രവേശനം. 2,500 പേരെ ഉച്ചയ്ക്ക് രണ്ടിന് മുമ്പായി പ്രവേശിപ്പിക്കും. ആഗ്ര കോട്ടയിൽ ദിവസവും 2500 പേർക്ക് മാത്രം പ്രവേശനം അനുവദിക്കും.