sonia

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധി എം.പിയും ഡൽഹിയിൽ തിരിച്ചെത്തി. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് സെപ്‌തംബർ 12നാണ് സോണിയയുടെ പരിശോധനകൾക്കായി അമേരിക്കയിൽ പോയത്.

യാത്ര തിരിക്കും മുമ്പ് പ്രവർത്തക സമിതി അഴിച്ചുപണി അടക്കം കോൺഗ്രസ് നേതൃത്വത്തിൽ നിർണായക മാറ്റങ്ങൾ വരുത്തിയിരുന്നു. ഇരുവരുടെയും അസാന്നിധ്യത്തിൽ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള നീക്കങ്ങളിൽ പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. കർഷക ബില്ലുകളിൽ പ്രതിഷേധിച്ച് സെപ്‌തംബർ 24ന് ദേശവ്യാപക പ്രക്ഷോഭത്തിന് പാർട്ടി ആഹ്വാനം ചെയ്‌തിട്ടുണ്ട്.